rajan

തൃശൂർ: ബാങ്കുകളിലെ രണ്ടുലക്ഷത്തോളം വരുന്ന ഒഴിവുകൾ സ്ഥിരനിയമനത്തിലൂടെ നികത്തണമെന്ന് മന്ത്രി കെ. രാജൻ. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന യുവ സമ്മേളനം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. ആൾ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ പ്രസിഡന്റ് കെ.എസ്. കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം മുഖ്യ പ്രഭാഷണം നടത്തി. സംഘടനയുടെ യുവനേതാക്കളായ സന്ദീപ് നാരായൺ, എ.ആർ. സുജിത്ത് രാജു, എസ്. പിങ്കി, എം.എസ്. രമ്യ, സജീദ് മുഹയുദ്ദീൻ, സന്തോഷ് സെബാസ്റ്റ്യൻ, എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി പി.എൽ. ലോറൻസ്, സ്വാഗത സംഘം കൺവീനർ മിഫുൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.