മാള: ചക്കാംപറമ്പ് എസ്എൻ.ഡി.പി ശാഖയിൽ പച്ചക്കറിക്കൃഷിക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ പച്ചക്കറിവിത്ത് വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ശ്രീലത സിജു അദ്ധ്യക്ഷയായി. സംസ്ഥാന കർഷക അവാർഡ് ജേതാവ് കെ.എസ്. സിനോജ് അഷ്ടമിച്ചിറ പുതിയ കുഷിരീതികളെക്കുറിച്ച് ക്ലാസെടുക്കുകയും ശാഖാ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.