1

തൃശൂർ: കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ 20ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ മുഴുവൻ ആഭരണ നിർമ്മാണത്തൊഴിലാളികളും കുടുംബസമേതം പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള സംസ്ഥാന ആഭരണ നിർമ്മാണത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി യോഗം. പ്രസിഡന്റ് കെ. മനോഹരൻ അദ്ധ്യക്ഷനായി. വി.പി. സോമസുന്ദരൻ, കെ.ബി. സുകുമാരൻ, അഡ്വ. കെ. അശോക് കുമാർ, ഒ. സജിത്ത്, പി.ബി. സുരേന്ദ്രൻ, പി. ചന്ദ്രൻ, എ.സി. അനിൽകുമാർ, പി. രാജഗോപാൽ, കെ.പി. ശശി, സുന്ദരരാജൻ എന്നിവർ സംസാരിച്ചു.