തൃശൂർ: സെന്റ് തോമസ് കോളേജിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ വിദ്യാർത്ഥികളുടെയും ഗൈഡുമാരുടെയും സംഗമവും ആന്വൽ കോൺഫറൻസും കലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലറും റിസർച്ച് ഡയറക്ടറുമായ ഡോ. എം. നാസർ ഉദ്ഘാടനം ചെയ്തു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷനായി. കാസർകോട് കേരള സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. ആർ.വി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. മാർട്ടിൻ, ഡോ. വി.എം. ചാക്കോ എന്നിവർ പ്രസംഗിച്ചു. ആർട്ടിഫിഷ്യൽ ഇന്റെലിജൻസിനെക്കുറിച്ചു ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ എസ്. ജാസിമുദ്ദീൻ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം ഗവേഷകനായ ബി. മനുവിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർത്ഥികളാണ് സമ്മേളനത്തിനു നേതൃത്വം വഹിച്ചത്.