1

തൃശൂർ: ഒരു നൂറ്റാണ്ടിലേറെ കാലമായി നടന്നുവരുന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് , കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് ഫണ്ട് അനുവദിക്കാത്തതിനാൽ ഇത്തവണ നടന്നിട്ടില്ലെന്നും നവോത്ഥാന ആശയങ്ങളെ മനഃപൂർവ്വമായി ഞെക്കിക്കൊല്ലുന്നതിനുള്ള സംഘപരിവാറിന്റെ കുടിലബുദ്ധിയാണ് ഇതിനു പിന്നിലെന്നും യുവകലാസാഹിതി തൃശൂർ ജില്ലാ കമ്മറ്റി. ജില്ലാ പ്രസിഡന്റ് ഡോ. എസ്. ഗിരീഷ്‌കുമാർ അദ്ധ്യക്ഷനായി. ഡോ. ജവഹർ ലാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി.ജി. ജ്യോതി ലക്ഷ്മി, ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം, സംസ്ഥാന സെക്രട്ടറി സി.വി. പൗലോസ്, സി.കെ. രത്‌നകുമാരി, ഷാജി കാക്കശ്ശേരി , ഇ.ആർ. ജോഷി, ഹനീഫ കൊച്ചന്നൂർ, രജനി രതീഷ്, സുധീർ ഗോപിനാഥ്, പ്രദീപ് വല്ലച്ചിറ, ഷെമീർ ഊരകം, വി.എസ്. ശരത്കുമാർ, മാർഷൽ കാട്ടുപറമ്പിൽ, വി.ആർ. പ്രഭ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.