കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ദീർഘകാലം സേവനം അനുഷ്ടിച്ച 100 ഗുരുനാഥൻമാരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ദീർഘകാലം സേവനം അനുഷ്ടിച്ച 100 ഗുരുനാഥൻമാരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനോയ്, വാർഡ് മെമ്പർ സദഖത്തുള്ള, റിട്ട. പ്രിൻസിപ്പൽ ലോഹിതാക്ഷൻ മാസ്റ്റർ, റിട്ട. ഡി.ഡി: ലളിത ടീച്ചർ, ഉമ്മർ പിച്ചത്തറ, പി.ടി.എ പ്രസിഡന്റ് ടി.എ. അൻവർ, വി.എ. മനാഫ്, രമേശ് മാടത്തിങ്കൽ, ഹസീബ്, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. സുഷ എന്നിവർ പ്രസംഗിച്ചു.