1

തൃശൂർ: സെന്റ് തോമസ് കോളേജിലെ റിസർച്ച് ആൻഡ് ഡെവലെപ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ വിദ്യാർത്ഥികളുടെയും ഗൈഡുമാരുടെയും സംഗമവും വാർഷിക സമ്മേളനവും കാലിക്കറ് സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷനായി. ഡോ. ആർ.വി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. കെ.എ. മാർട്ടിൻ ഗവേഷണ രംഗത്തെ കോളേജിന്റെ മുന്നേറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡോ. വി.എം. ചാക്കോ സംസാരിച്ചു.