ch
പെരുവനം അന്തർദേശീയ ഗ്രാമോത്സവത്തിൽ സിനിമ കാലാന്തരങ്ങളിലൂടെ വിഷയത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് സംസാരിക്കുന്നു

ചേർപ്പ്: മുൻകാലത്തെയപേക്ഷിച്ച് ചലച്ചിത്രരംഗത്തെ 'ബഹളം' കാരണമാണ് സിനിമകളുടെ എണ്ണം കുറച്ചതെന്ന് സത്യൻ അന്തിക്കാട്. പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിൽ മാദ്ധ്യമ പ്രവർത്തകൻ ഉണ്ണി കെ. വാരിയരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ആദ്യ പ്രദർശനം കഴിയുമ്പോൾ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ഫെക്കയത്തും അല്ലാത്തതുമായ റിവ്യൂകൾ നിറയുന്നു. ഈ ബഹളം കാരണം ഒന്ന് സ്ലോ ഡൌൺ ചെയ്തിരിക്കുകയാണ്. എപ്പോഴും വന്നാൽ ആളുകൾക്കും പുതുമ തോന്നില്ല. ഒന്നരക്കൊല്ലമോ രണ്ടു കൊള്ളാമോ കൂടുമ്പോൾ ഒരു സിനിമ അനൗൺസ് ചെയ്താൽ ആളുകൾക്ക് ഒരു പ്രതീക്ഷ തോന്നും. അതുമൊരു ടെക്‌നിക് ആണ്- സത്യൻ പറഞ്ഞു. സിനിമയാണ് ജീവിതത്തിന്റെ ലഹരിയെന്ന് 19-ാം വയസിൽ തീരുമാനിച്ചു. സിനിമയല്ലാതെ മറ്റൊരു ലഹരിയും വേണ്ടെന്ന തീരുമാനമാണ് അന്തിക്കാടെന്ന ഗ്രാമത്തിൽ നിന്നും ചലച്ചിത്ര ലോകത്തെത്താനും ഇത്രയും കാലം നിലനിൽക്കാനും സഹായിച്ചത്. താൻ ചലച്ചിത്ര പ്രവർത്തനം തുടങ്ങുമ്പോൾ മലയാള സിനിമയ്ക്ക് 40 വയസിൽ താഴെയായിരുന്നു പ്രായം. മലയാള സിനിമയുടെ കൂടെയാണ് വളർന്നത്.