പെരുവനം അന്തർദേശീയ ഗ്രാമോത്സവത്തോടനുബന്ധിച്ച് ഐവറി പുരസ്‌കാരങ്ങൾ പെരുവനം കുട്ടൻ മാരാർ സമർപ്പിക്കുന്നു.
ചേർപ്പ്: പെരുവനം അന്തർദേശീയ ഗ്രാമോത്സവം സമാപിച്ചു. വായനയുടെ സംസ്‌കാരം എന്ന വിഷയത്തിൽ അഡ്വ. എ. ജയശങ്കർ, കേരളത്തിന്റെ സാംസ്‌കാരിക ഭൂപടം എന്ന വിഷയത്തിൽ പി. പവിത്രൻ, പരിസ്ഥിതിയും സാഹിത്യവും എന്ന വിഷയത്തിൽ മുരളി തുമ്മാരുകുടി എന്നിവരുടെ പ്രഭാഷണങ്ങൾ, സത്യൻ അന്തിക്കാടും ഉണ്ണി കെ. വാരിയരും തമ്മിൽ സിനിമ കാലാന്തരങ്ങളിലൂടെ എന്ന വിഷയത്തിൽ സംവാദം എന്നിവ നടന്നു. പ്രവാസത്തിന്റെ ആത്മഭാഷണങ്ങൾ എന്ന വിഷയത്തിൽ എമിർകോം സി.ഇ.ഒ: ഡോ. അജയ്യകുമാർ, കെംട്രോൾസ് സി.എം.ഡി: നന്ദകുമാർ, ഒ.എൻ.ജി.സി ത്രിപുര പവർ കമ്പനി എം.ഡി: സനിൽ സി. നമ്പൂതിരിപ്പാട് എന്നിവർ നയിച്ച സംവാദം എന്നിവയും നടന്നു. മാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ മനോജ് കെ. ദാസ്, മൊഹിത് സോണി എന്നിവർ തമ്മിലുള്ള മുഖാമുഖം, മാറുന്ന കാലത്തെ കല എന്ന വിഷയത്തിൽ റിയാസ് കോമു, ശിൽപ്പി രാജു എം.ആർ. രാജു എന്നിവരുടെ സംവാദം, സത്യവും ഫിക്ഷനും എന്ന വിഷയത്തിൽ ലക്ഷ്മൺ ഗേക്വാദ്, അസാധരണ ഇടങ്ങൾ, അവിസ്മരണീയ കലാനുഭവങ്ങൾ എന്ന വിഷയത്തിൽ മേതിൽ ദേവിക, കഥ, തിരക്കഥ, സംവിധാനം എന്ന വിഷയത്തിൽ ജി.ആർ. ഇന്ദുഗോപൻ എന്നിവരുടെ പ്രഭാഷണങ്ങൾ, ആന്ധ്രയിൽ നിന്നുള്ള തോൽപ്പാവക്കൂത്ത് എന്നിവയുണ്ടായിരുന്നു.
ഐവറി ബുക്‌സിന്റെ പുരസ്‌കാരങ്ങൾ പെരുവനം രാജ്യാന്താര ഗ്രാമോത്സവത്തിന്റെ സമാപനച്ചടങ്ങിൽ സമ്മാനിച്ചു. ഐവറി പുരസ്‌കാരം മല്ലികാ സാരാഭായിയും ഐവറി എം.എൻ. വിജയൻ പുരസ്‌കാരം ഡോ. രേഖാരാജും ഐവറി സുകുമാർ അഴീക്കോട് പുരസ്‌കാരം മേതിൽ ദേവികയും ഏറ്റുവാങ്ങി. മേളപ്രമാണി പെരുവനം കുട്ടൻ മാരാർ പുരസ്‌കാരം സമർപ്പിച്ചു.