1

വലപ്പാട്: സ്‌പെഷ്യൽ സ്‌കൂളുകൾക്കുള്ള മണപ്പുറം ഫൗണ്ടേഷന്റെ സന്നദ്ധ പ്രവർത്തനങ്ങൾ തുടരുന്നു. കുന്നംകുളം ചൈതന്യ സ്‌പെഷ്യൽ സ്‌കൂളിൽ അലമാരകൾ വാങ്ങുന്നതിനായി മണപ്പുറം ഫൗണ്ടേഷൻ ധനസഹായം നൽകി. സ്‌കൂളിൽ നടന്ന ചടങ്ങ് കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസ് പദ്ധതി വിശദീകരണം നടത്തി. ബാലസഹായ സമിതി പ്രസിഡന്റ് അജിത് എം. ചീരൻ അദ്ധ്യക്ഷനായി. ചൈതന്യ സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികൾക്കായി പ്രതിമാസം നൽകുന്ന ധനസഹായത്തിനു പുറമെയാണ് മണപ്പുറത്തിന്റെ ഈ ഇടപെടൽ. വിദ്യാർത്ഥികൾക്കായി ക്രിസ്മസ് ആഘോഷവും നടന്നു. ചടങ്ങിൽ ചൈതന്യ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ എൻ.ജെ. ലിസി, സ്‌കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.