തൃശൂർ: ഒ.എൻ.വിയും ദേവരാജനും തുടങ്ങിവച്ച സാംസ്‌കാരിക സംഗീതികയാണ് പാട്ടിന്റെ കേരളവും പാടുന്ന മലയാളവും സൃഷ്ടിച്ചതെന്നു മന്ത്രി കെ. രാജൻ. ഗീതം സംഗീതം സംഘടിപ്പിച്ച ദേവഗീതം നവനീതം സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേവരാജൻ മാസ്റ്ററുടെ മകൾ ശർമിള ദേവരാജൻ, പൗത്രൻ ഡോ. ആദിത് അശോക്, ഹരി നമ്പൂതിരി, ജയരാജ് വാരിയർ എന്നിവർ സംസാരിച്ചു. ഗീതം സംഗീതം പ്രസിഡന്റ് മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. തുഞ്ചൻ പറമ്പിലെ തത്തേ.., കായാമ്പൂ..., ചക്രവർത്തിനീ.., തുടങ്ങിയ ഗാനങ്ങളും അവയുടെ രാഗങ്ങളും സ്വരങ്ങളും പാടി നവനീത് ഉണ്ണിക്കൃഷ്ണനും മേലേ മാനത്തെ നീലിപുലയിക്ക്.., ഹിമവാഹിനീ.., ഇന്ദുകലാമൗലി.., തുടങ്ങിയ ഗാനങ്ങളുമായി ഇന്ദുലേഖ വാരിയരും ഗാനാഞ്ജലി തീർത്തു. സെക്രട്ടറി സുകുമാരൻ ചിത്രസൗധം സ്വാഗതവും മധു ആനല്ലൂർ നന്ദിയും പറഞ്ഞു.