kp

തൃശൂർ: വിരമിച്ചവർക്ക് എത്രയും വേഗം പെൻഷൻ ലഭ്യമാക്കണമെന്നും പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണമെന്നും നോൺ ജേണലിസ്റ്റ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ. ചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ലതാനാഥൻ, സി.ഐ.ടി.യു കേന്ദ്രവർക്കിംഗ് കമ്മിറ്റി അംഗം പി.കെ. ഷാജൻ, തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് എം. രാമഭദ്രൻ, യൂണിയൻ ജില്ലാ സെക്രട്ടറി എം.എസ്. കൃഷ്ണൻ, വൈസ് പ്രസിഡന്റ് സി.ആർ. രാജൻ, പി.എ. സെബാസ്റ്റ്യൻ, എം.എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ആശ്രിതപെൻഷൻ നിലവിൽ ലഭിക്കുന്നതിന്റെ പകുതി ലഭിക്കണമെന്നും നിറുത്തലാക്കിയ വിരമിച്ച ജീവനക്കാരുടെ പെൻഷൻസംബന്ധമായ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയേറ്റിലെ സെക്ഷൻ പുനഃസ്ഥാപിക്കണമെന്നും പ്രമേയത്തിൽ ഉന്നയിച്ചു.