ചേർപ്പ് : അന്താരാഷ്ട്ര മാതൃക പ്രീപ്രൈമറി സ്‌കൂൾ 'പളുങ്ക് 'ചേർപ്പ് വെസ്റ്റ് ജി.ജെ.ബി സ്‌കൂളിൽ സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു സർbശിക്ഷാ കേരളം സ്റ്റാർസ് പ്രീപ്രൈമറി വർണക്കൂടാരം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ മാതൃകാ ക്ലാസ് മുറികളുടെയും പാർക്കിന്റെയും ഉദ്ഘാടനവും നടന്നു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അദ്ധ്യക്ഷയായി. എസ്.എസ്.കെ തൃശൂർ ഡി.പി.സി: ഡോ. എൻ.ജെ. ബിനോയ് പദ്ധതി വിശദീകരണം നടത്തി. പളുങ്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സജേഷ് ആറാട്ടുപുഴയെ വേദിയിൽ ആദരിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ചേർപ്പ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനിത അനിലൻ, ബ്ലോക്ക് അംഗം ടി.എൻ. ഉണ്ണിക്കൃഷ്ണൻ, വാർഡ് മെമ്പർമാരായ ധന്യ സുനിൽ, നസീജാ മുത്തലിഫ്, സുനിത ജിനു, അൽഫോൻസാ പോൾസൺ, പ്രിയലത പ്രസാദ്, സ്‌കൂൾ പ്രധാന അദ്ധ്യാപിക ലതിക, സി.കെ. വിനോദ് എന്നിവർ പ്രസംഗിച്ചു.