 
ഭാരതീയ പട്ടിക ജനസമാജം മുൻ ജില്ലാ പ്രസിഡന്റ് സി.കെ. ശിവരാമൻ അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
കയ്പമംഗലം : ഭാരതീയ പട്ടിക ജനസമാജം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമാജം മുൻ ജില്ലാ പ്രസിഡന്റ് സി.കെ. ശിവരാമന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം നടത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം മൂന്നുപീടികയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഭാരതീയ പട്ടിക ജനസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.കെ. അജിത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ കെ.കെ. ശിവരാമൻ അന്തിക്കാട്, ടി.വി. വിശ്വാമിത്രൻ, എം.വി. ലാലു, കെ.സി. വേണു, ടി.സി. സന്തോഷ്, സാവിത്രി ചന്ദ്രൻ, രശ്മി സമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ കാതിക്കോട് സ്വാഗതവും ട്രഷറർ ഷൺമുഖൻ കല്ലായി നന്ദിയും പറഞ്ഞു.