മാള: കോട്ടവാതിൽ എസ്.എൻ.ഡിപി ശാഖയിലെ ഡോ. പൽപ്പു കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗം മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ജിജി ശുശാന്ത് അദ്ധ്യക്ഷയായി. ശാഖാ പ്രസിഡന്റ് പി.കെ. വത്സൻ, ശാഖാ സെക്രട്ടറി സിജു കാരിക്കുളം എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. കുടുംബ യൂണിറ്റ് അംഗങ്ങളുടെ തിരുവാതിരക്കളിയും കുട്ടികളുടെ കലാപരിപാടികളും നടന്നു. ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. യേശുദാസ് സമ്മാന വിതരണം നടത്തി.