rupikarichu
സർദാർ ഗോപാലകൃഷ്ണൻ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: സർദാർ ഗോപാലകൃഷ്ണന്റെ 74-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ശ്രീനാരായണപുരത്ത് നടന്ന രൂപീകരണ യോഗം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ ടി.പി. രഘുനാഥ്, അഡ്വ. എ.ഡി. സുദർശനൻ, ടി.കെ. രമേഷ് ബാബു, എം.എസ്. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി സി.എൻ. സതീഷ് കുമാർ (ചെയർമാൻ), എ.പി. ജയരത്‌നം (കൺവീനർ), എ.എസ്. സിദ്ധാർത്ഥൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഈ മാസം 26-നാണ് സി.പി.ഐയുടെയും സി.പി.എമ്മിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി അന്ന് രാവിലെ പുഷ്പാർച്ചനയും എസ്.എൻ. പുരം കേന്ദ്രീകരിച്ച് പ്രകടനവും പൊതുസമ്മേളനവും നടക്കും.