മാള: കാർമൽ കോളേജിൽ ഫിസിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും കൈകോർത്ത് നടത്തുന്ന 'സമേതം സമഗ്ര വിദ്യാഭ്യാസ 'പരിപാടി നടന്നു. മാള ഉപജില്ലയിലെ ശാസ്ത്ര സമേതം പരിപാടിക്ക് മാള കാർമ്മൽ കോളേജാണ് ആതിഥേയരായത്. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗം കൺവീനർ ഇ.ആർ. രമണി പരിപാടിയുടെ വിശദീകരണം നടത്തി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സീന അദ്ധ്യക്ഷയായി. ചടങ്ങിൽ മാള എ.ഇ.ഒ: എം.കെ. മഞ്ജു, വിദ്യാഭ്യാസ വികസന സമിതി കൺവീനർ വി.വി. ശശി, അദ്ധ്യാപകരായ ഗ്രേറ്റൽ ഫ്രാൻസിസ് പാറമേൽ, പി. നിത്യ എന്നിവർ പ്രസംഗിച്ചു. ബോട്ടണി വിഭാഗം അദ്ധ്യാപകൻ ഡോക്ടർ ജിയോ ജോസഫ് മാള ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ശാസ്ത്ര അവബോധ സെമിനാർ നടത്തി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ സയൻസ് ലാബുകളിൽ സന്ദർശനം നടത്തി.