ചാഴൂർ : മിശ്ര വിവാഹ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ. മിനിമോളുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ആലപ്പാട് വച്ച് നടന്ന അനുസ്മരണ യോഗത്തിൽ മിശ്രവിവാഹ സംഘം ജില്ലാ പ്രസിഡന്റ് എൻ.വി. മണി അദ്ധ്യക്ഷനായി. സി.പി.ഐ.എം.എൽ സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ അനുസ്മരണം നടത്തി. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ്, കെ.വി. ഇന്ദുലാൽ, അഡ്വ. കെ.ഡി. ഉഷ, ടി.ആർ. രമേഷ്, മേരി ജയന്തി, കെ.വി. ഹരിലാൽ എന്നിവർ സംസാരിച്ചു.