 
തൃശൂർ: ഖാദർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വി.എച്ച്.എസ്.ഇ, ഹയർ സെക്കൻഡറി ഏകീകരണം നടപ്പാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി കെ. രാജൻ. വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലക്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റോജി പോൾ ഡാനിയൽ അദ്ധ്യക്ഷനായി. യാത്രഅയപ്പ് സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷാജി പാരിപ്പള്ളി, ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, സി.ടി. ഗീവർഗീസ്, പോരുവഴി ശ്രീകുമാർ, ആർ. സജീവ്, എൻ. സൈമൺ ജോസ്, കെ. നവീൻ കുമാർ, സുജീഷ് കെ. തോമസ്, പി.വി. ജോൺസൺ, പി.പി. സജിത്ത്, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി പോരുവഴി ശ്രീകുമാറിനെയും ജനറൽ സെക്രട്ടറിയായി കെഗോപകുമാറിനെയും തെരഞ്ഞെടുത്തു.