തൃശൂർ: ഔഷധി പഞ്ചകർമ്മ ആശുപത്രിയിൽ പ്രമേഹത്തിനും അനുബന്ധ രോഗങ്ങൾക്കുമുള്ള ആയുർവേദ ചികിത്സാക്യാമ്പും പ്രമേഹം നാഡികളെ ബാധിച്ചാൽ ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ചുള്ള തുടർപഠന ക്ലാസും 13ന് നടക്കും. ക്യാമ്പിന്റെ ഭാഗമായി പ്രമേഹം മനുഷ്യ ശരീരത്തിലെ നാഡികളെ ബാധിച്ചാൽ ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ചുള്ള പഠന ക്ലാസുമുണ്ടാകും. ക്യാമ്പിലും പഠനക്ലാസിലും പങ്കെടുക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ഔഷധി പഞ്ചകർമ്മ ആശുപത്രിയിൽ നേരിട്ടോ 0487 - 2334396 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് കെ. എസ്. രജിതൻ അറിയിച്ചു.