തൃശൂർ: ആയുർവേദ ക്രിയാക്രമങ്ങളെക്കുറിച്ച് ലഭിച്ചിട്ടുള്ള അറിവുകളിൽ പ്രാപ്തരായിരിക്കണം ആയുർവേദ തെറാപിസ്റ്റുകളെന്നും യോഗ്യതയുള്ള സ്ഥാപനങ്ങൾ മാത്രമേ തെറാപ്പി പഠനത്തിന് തിരഞ്ഞെടുക്കേണ്ടതെന്നും സംവിധായകൻ ലാൽ ജോസ്. ഔഷധി പഞ്ചകർമ്മ ആശുപത്രിയിൽ നടത്തിയ ആയുർവേദ തെറാപ്പിസ്റ്റുകൾക്കുള്ള തുടർ വിദ്യാഭ്യാസ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ. കെ എസ്. രജിതൻ അദ്ധ്യക്ഷനായി. സീനിയർ കൺസൾട്ട് ഡോ. കെ.ബി. പ്രിയംവദ, ഡോ. സന്തോഷ്, അസിസ്റ്റന്റ് മാനേജർ പി.എം. സുധ, മീന തുടങ്ങിയവർ പ്രസംഗിച്ചു.