aaaaa

മണലൂർ പഞ്ചായത്ത് നാലാം വാർഡിലെ കണി വെള്ളരി കൃഷിയിറക്കൽ വാർഡ് അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

കാരമുക്ക് : വിഷുവിനൊരു കണിവെള്ളരി എന്ന പദ്ധതിയുടെ ഭാഗമായി മണലൂർ പഞ്ചായത്ത് നാലാം വാർഡിൽ കണി വെള്ളരി കൃഷിയിറക്കി. ഏപ്രിൽ മാസം വിഷുവിന് വിളവെടുക്കാവുന്ന രീതിയിൽ അത്യുത്പാദന രീതിയിലുളള തൈകളാണ് കൃഷിക്ക് ഉപയോഗിച്ചിട്ടുള്ളത്. തരിശായി കിടക്കുന്ന ഒന്നരയേക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. സർക്കാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച വയൽമിത്ര കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. കൃഷിക്കൂട്ടം പ്രസിഡന്റ് ലില്ലി ഇഗ്‌നീഷ്യസ് അദ്ധ്യക്ഷയായി. അസിസ്റ്റന്റ് കൃഷി ഓഫീസർ ഹരീഷ് തൈകൾ കൈമാറി. സെക്രട്ടറി ബി.പി. ആന്റണി, ഷീബ മനോഹരൻർ, ലതിക ടീച്ചർ, റിനി റെജി, പ്രബീഷ് എന്നിവർ സംസാരിച്ചു.