aaaa

പാലാഴിയിൽ കണ്ടെത്തിയ പത്തടി നീളമുള്ള പുല്ലാനി മൂർഖൻ.

കാഞ്ഞാണി: പാലാഴിയിൽ പത്തടി നീളമുള്ള പുല്ലാനി മൂർഖനെ പിടികൂടി. തൊഴിലുറപ്പ് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വിനസ് ക്ലബിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലെ പുൽക്കാടുകൾ തൊഴിലുറപ്പ് തൊഴിലാളികൾ വെട്ടിമാറ്റുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. താഴിലുറപ്പു തൊഴിലാളികൾ ഭയന്ന് ഓടിയതോടെ പാമ്പ് തൊട്ടടുത്ത ഉപയോഗശൂന്യമായി കിടക്കുന്ന വെള്ളം നിറഞ്ഞു കിടക്കുന്ന കോൺക്രീറ്റ് കുഴിയിൽ വീഴുകയായിരുന്നു. തളിക്കുളം അനിമൽ സ്‌ക്വാഡിനെ അറിയിച്ചതിനെ തുടർന്ന് സലേഷും അജിത്തുമെത്തി പിടികൂടി കൊണ്ടുപോകുകയായിരുന്നു. ഒന്നാംവാർഡ് അംഗം രതീഷ് കൂനത്ത് സ്ഥലത്തെത്തിയിരുന്നു.