കൊടുങ്ങല്ലൂർ : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ അനുവദിച്ച എടത്തിരുത്തി-മധുരമ്പിള്ളി-ചെന്ത്രാപ്പിന്നി റോഡ് നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണെന്ന് ബെന്നി ബെഹനാൻ എം.പി അറിയിച്ചു. റോഡ് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി എം.പി സ്ഥലം സന്ദർശിച്ചു. റോഡ് നിർമ്മാണത്തിന് മൂന്ന് കോടി മൂന്ന് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. നിർമ്മാണം പൂർത്തിയാക്കി അഞ്ചു വർഷം റോഡ് സംരക്ഷിക്കാൻ കരാറുകാരന് ബാദ്ധ്യതയുണ്ടായിരിക്കും. എടത്തിരുത്തി ഇൻഷാദ് വലിയകത്ത്, കെ.കെ. രാജേന്ദ്രൻ, ടി.കെ. പ്രകാശൻ, സലിം കൊക്കാക്കില്ലത്ത്, രാമകൃഷ്ണൻ, അഷറഫ് കണ്ണകിലകത്ത്, ദിൽഷാദ് കുട്ടമംഗലം എന്നിവർ എം.പിയൊടൊപ്പം ഉണ്ടായിരുന്നു.