congress-
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിലകം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്.

മതിലകം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിലകം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സലീം കയ്പമംഗലം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. അഫ്‌സൽ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിൽ പി. മേനോൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രൻ, പി.എച്ച്. മഹേഷ്, എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എം. മൊയ്തു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എം. നൗഫിദ, കെ.എസ്.യു സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.എസ്. ഷുഹൈൽ, ഇസ്ഹാഖ് ഹുസൈൻ, പ്രവിത എന്നിവർ സംസാരിച്ചു. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.