1

തൃശൂർ: ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പിലെയും, ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അംഗീകാരം. സംസ്ഥാനത്തെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണിത്.

ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികൾ ഏപ്രിലിൽ ആരംഭിച്ച് 90 ദിവസം കൊണ്ട് പൂർത്തിയാക്കി എൻ.എ.ബി.എച്ചിലേക്ക് അപേക്ഷ നൽകി. രണ്ടാം ഘട്ടത്തിൽ 150 ആയുഷ് സ്ഥാപനങ്ങൾക്ക് ഈ വർഷം മാർച്ചോടെ ഈ അംഗീകാരം ലഭിക്കും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിന് സർക്കാർ അനുവദിച്ചത്. മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടിയാണിത്.

അംഗീകാരം നേടിയത്

ഗവ. ആയുർവേദ ഡിസ്‌പെൻസറികൾ

കോടന്നൂർ

ചൊവ്വന്നൂർ

ചെങ്ങാലൂർ

മുണ്ടത്തിക്കോട്

അയ്യന്തോൾ

അവിട്ടത്തൂർ

ഗവ. ഹോമിയോ ഡിസ്‌പെൻസറികൾ

പഴയന്നൂർ

കൊണ്ടാഴി

കൈപ്പറമ്പ്

അയ്യന്തോൾ