
തൃശൂർ: ബി.ജെ.പി ലീഗൽ സെൽ സംസ്ഥാന കൺവെൻഷൻ 13ന് തൃശൂരിൽ നടക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ കോടതി സെന്ററിൽ നിന്നും മണ്ഡലം ജില്ലാതലത്തിലുമുള്ള പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്രസർക്കാരിന്റെ നിയമരംഗത്ത് കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങളും കേരളത്തിലെ അഭിഭാഷകർ നേരിടുന്ന തൊഴിൽപരമായ പ്രശ്‌നങ്ങളും ഇടത് സർക്കാരിന്റെ ജനവിരുദ്ധ നടപടികളും ചർച്ച ചെയ്യും. നിയമ വിദഗ്ദ്ധരും ബി.ജെ.പി ദേശീയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. അഡ്വ.ബി.ഗോപാലകൃഷ്ണൻ, രവികുമാർ ഉപ്പത്ത്, ഗിരിജൻ, ഗുരുവായൂരപ്പൻ എന്നിവരുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു.