leader

തൃശൂർ: തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് സമ്മിറ്റ് 13 ന്. ഹയാത്ത് റീജൻസിയിൽ വൈകിട്ട് നാലിന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ പി.ആർ.ശേഷാദ്രി ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷൺ, കില ഡയറക്ടർ ജോയ് ഇളമൺ, ടി.എസ്.അനന്തരാമൻ, മണപ്പുറം എം.ഡി വി.പി.നന്ദകുമാർ, അജു ജേക്കബ്ബ്, ജെ.കെ.മേനോൻ എന്നിവർ പങ്കെടുക്കും. 250 ഓളം പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ടി.എം.എ പ്രസിഡന്റ് ജിയോ ജേക്കബ്, ലീഡർ ഷിപ്പ് കൺവീനർ എം.മനോജ് കുമാർ, സി.പത്മകുമാർ എന്നിവർ പങ്കെടുത്തു.