
തൃശൂർ: ഭോപ്പാലിൽ നടന്ന ദേശീയ സ്‌കൂൾ ഗെയിംസ് ഓപ്പൺ സൈറ്റ് എയർ റൈഫിൾ ഷൂട്ടിംഗിൽ വ്യക്തിഗതയിനത്തിൽ വെങ്കലവും ടീം ഇനത്തിൽ വെള്ളി മെഡലും കരസ്ഥമാക്കി വരദാ സുനിൽ. രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയം എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. നാഷണൽ സ്‌കൂൾ ഗെയിംസിൽ കേന്ദ്രീയ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്. മുൻ വർഷങ്ങളിൽ കേന്ദ്രീയ വിദ്യാലയങ്ങളുടെ ഷൂട്ടിംഗ് മത്സരങ്ങളിൽ വെള്ളിയും വെങ്കലവും നേടിയിരുന്നു. വില്ലടം കാങ്കപ്പറമ്പിൽ അഡ്വ.പി.സുനിലിന്റെയും കൊച്ചിൻ ദേവസ്വം ബോർഡ് ലോ ഓഫീസർ ഷൈമോൾ സുനിലിന്റെയും മകളാണ്. അക്വാട്ടിക് കോംപ്ലക്‌സിലുള്ള ജില്ലാ റൈഫിൾ അസോസിയേഷനിൽ കോച്ച് വിനീഷാണ് പരിശീലകൻ. ഷൈനിയാണ് കായികാദ്ധ്യാപിക.