che
വീരശൈവ മഹാസഭ ചേർപ്പ് ശാഖാ വാർഷികം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ് : ഓൾ ഇന്ത്യ വീരശൈവ മഹാസഭ ചേർപ്പ് ശാഖാ വാർഷികം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഐ.എൻ. ശിവശങ്കരൻ അദ്ധ്യക്ഷനായി. സുരേഷ് മൂക്കന്നൂർ മുഖ്യതിഥിയായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം പി.വി. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി. കെ. സരസ്വതി, ജില്ലാ പ്രസിഡന്റ് ഇ.കെ. മണി, ഉദയകുമാർ, കെ.കെ. രാജേഷ്, എ.വി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ജാതി സെൻസസ് നടപ്പാക്കി ന്യൂനപക്ഷ സമുദായങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.