aksharakairali-

കയ്പമംഗലം മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ആഭിമുഖ്യത്തിലുള്ള സ്‌കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം : മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ഭാഗമായ കലാമുറ്റം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. ഇ.ടി. ടൈസൺ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് കയ്പമംഗലം മണ്ഡലത്തിലെ യു.പി, ഹൈസ്‌കൂൾ വിഭാഗം ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തത്. പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അജിതൻ, എം.എസ്. മോഹനൻ, വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റുമാരായ സന്തോഷ് കോരുചാലിൽ, എൻ.കെ. അബ്ദുൾനാസർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സായിദ മുത്തുക്കോയ തങ്ങൾ, ഹേമലത രാജുക്കുട്ടൻ, ബിന്ദു രാധാകൃഷ്ണൻ, എം.ആർ. കൈലാസൻ, ഇ.ആർ. ഷീല, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഷാജി, അക്ഷര കൈരളി കോ-ഓർഡിനേറ്റർ ടി.എസ്. സജീവൻ, പ്രധാനദ്ധ്യാപികമാരായ കദീജാബി, ഷക്കീല, ടി.ആർ. വിജി, പി.ടി.എ പ്രസിഡന്റുമാരായ സെബാസ്റ്റിൻ, പ്രമോദ് കക്കറ, വി.ആർ. ജോഷി, റംലാബി, നിർമ്മല രഘുനാഥ്, സ്‌കൂൾ മാനേജർ സുരേന്ദ്രൻ, കലാമുറ്റം കോ-ഓർഡിനേറ്റർ കെ.ആർ. രമ്യ, ജിഷ തുടങ്ങിയവർ സംസാരിച്ചു.