കാഞ്ഞാണി: ഡൽഹിയിൽ നടന്ന ദേശീയ ഹാപ്പ്കിഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ പാണപ്പറമ്പിൽ മുരുകേഷ് മകൾ നന്ദ പാർവതിയെ സി.പി.ഐ അനുമോദിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ മൊമെന്റോ നൽകി. സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ, ജില്ലാ എക്‌സി. അംഗം പി.കെ. കൃഷ്ണൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സാജൻ മുടവങ്ങാട്ടിൽ, കിസാൻസഭ മണ്ഡലം സെക്രട്ടറി എം.ആർ. മോഹനൻ, പി.കെ. ചന്ദ്രൻ, പി.കെ. മോഹനൻ, വാസന്തി അനിൽകുമാർ, ഉഷ ദിലീപ്, യദു ഗണേഷ് എന്നിവർ സംസാരിച്ചു.