മാള : പുന്നയ്ക്കപ്പറമ്പിൽ ഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിലെ രേവതി മഹോത്സവം 15, 16, 17 തീയതികളിൽ പെരിഞ്ഞനം കൊച്ചുപറമ്പത്ത് സുരേഷ് കുഞ്ഞാപ്പു തന്ത്രിയുടെയും രഘു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകളോടെ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് പി.കെ. സോമനാഥനും സെക്രട്ടറി പി.കെ. പരമേശ്വരനും അറിയിച്ചു. 15ന് രാവിലെ 5.30ന് നിർമാല്യം, ഗണപതി ഹവനം, 6.30ന് ഉഷപൂജ, 8ന് മഹാമൃത്യുഞ്ജയ ഹവനം, 10ന് ഉച്ചപൂജ. വൈകിട്ട് 5.30ന് ഭഗവത് സേവ, 6.30ന് ദീപാരാധന, 7.30ന് അത്താഴ പൂജയ്ക്ക് ശേഷം നാഗരാജാവിനും നാഗയക്ഷിയ്ക്കും കളമെഴുത്ത് പാട്ട്. 16ന് രാവിലെ 5.30ന് നിർമ്മാല്യം, 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 6.30ന് ഉഷപൂജ, 8ന് മഹാസുദർശന ഹവനം. 10ന് ഉച്ചപൂജ. വൈകിട്ട് 4.30ന് ഹനുമാൻ സ്വാമിക്ക് കളമെഴുത്ത് പാട്ട്, 6.30ന് ദീപാരാധന, 7ന് അത്താഴപൂജ, 7.30ന് വിഷ്ണുമായ സ്വാമിക്ക് കളമെഴുത്ത് പാട്ട്, 17ന് രാവിലെ 4ന് നിർമാല്യം, അഭിഷേകം പൂജ. 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം. 6ന് ഉഷഃപൂജ, 9.30ന് നവകം, പഞ്ചഗവ്യം, 10ന് ശ്രീബലി, 11ന് ബ്രഹ്മകലശം എഴുന്നള്ളിക്കൽ, തുടർന്ന് അഭിഷേകം, 12ന് ഉച്ചപൂജ, പ്രസാദ ഊട്ട്, വൈകിട്ട് 4ന് കാഴ്ച ശ്രീബലി. 6.30ന് ദീപാരാധന, പൂമൂടൽ, 7ന് സമർപ്പണം, 7.30ന് തായമ്പക, 8ന് അത്താഴപൂജ, 8.30ന് കൈകൊട്ടിക്കളി, തുടർന്ന് ദേവിക്ക് കളമെഴുത്ത് പാട്ട് 24ന് രാവിലെ 6ന് നടതുറപ്പ് എന്നിവ നടക്കും.