ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഴിഞ്ഞ പത്ത് ദിവസങ്ങളായി നടന്നുവരുന്ന മഹാരുദ്രയജ്ഞത്തിന് വസോർ ധാരയോടെ ഇന്ന് സമാപനം. രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വസോർധാര നടക്കും.
തുടർന്ന് 11 ജീവകലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്നതോടെ ഈ വർഷത്തെ മഹാരുദ്ര യജ്ഞത്തിന്റെ താന്ത്രിക ചടങ്ങുകൾ അവസാനിക്കും. ഇന്നത്തെ അഭിഷേകത്തോടെ ഭഗവാന് 121 ജീവകലശങ്ങൾ അഭിഷേകം ചെയ്തു കഴിയും. രാവിലെ ചൊവ്വലൂർ മോഹനനും സംഘവും അവതരിപ്പിക്കുന്ന ആൽത്തറ മേളം, വൈകീട്ട് തിരുവനന്തപുരം സർഗവീണ അവതരിപ്പിക്കുന്ന രുദ്ര പ്രജാപതി ബാലെ എന്നിവയുമുണ്ടാകും.
ഇന്നലെ രാവിലെ സന്തോഷ് പ്രഭു കോഴിക്കോടിന്റെ ഭക്തി പ്രഭാഷണം, കലാമണ്ഡലം രാമചാക്യാരുടെ ചാക്യാർ കൂത്ത്, അമ്പിളി സതീഷ് അവതരിപ്പിച്ച നൃത്താർച്ചന, മഞ്ഞപ്ര മോഹനനും സംഘവും അവതരിപ്പിച്ച നാമസങ്കീർത്തനവും ഉണ്ടായി.