sadhassu

കൊടുങ്ങല്ലൂർ വടക്കേ നടയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സദസ് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധ സദസ് നടത്തി. വടക്കേ നടയിൽ നടന്ന പ്രതിഷേധ സദസ് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. സാബു അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം ഷോൺ പല്ലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.എം. മൊഹിയുദ്ദീൻ, വി.എം. ജോണി, കെ.പി. സുനിൽകുമാർ, സുജ ജോയ്, ഡിൽഷൻ കൊട്ടെക്കാട്, കെ.എസ്. കമറുദ്ദീൻ, ജോഷി ചക്കാമാട്ടിൽ, സനിൽ സത്യൻ, നിഷാഫ് കുര്യാപ്പിള്ളി എന്നിവർ പ്രസംഗിച്ചു.