പാവറട്ടി: ജില്ലാ പഞ്ചായത്ത് മുല്ലശ്ശേരി ഡിവിഷനിൽ വിവിധ പദ്ധതികൾക്കായി ഒന്നര കോടി രൂപ അനുവദിച്ചു. മുല്ലശ്ശേരി പഞ്ചായത്തിലെ 14-ാം വാർഡിലെ ആഞ്ജനേയ റോഡ്, ഒൻപതാം വാർഡിലെ മിനി കമ്മ്യൂണിറ്റി ഹാൾ, മൂന്നാം വാർഡിലെ പൂച്ചക്കുന്ന് കുടിവെള്ള പദ്ധതി, വെങ്കിടങ്ങ് പഞ്ചായത്തിലെ എം.എൻ.ലക്ഷം വീട് കോളനി ഹാൾ, വടക്കേ കോഞ്ചിറ പാടശേഖത്തിന് 50 എച്ച്.പി. മോട്ടോർ പമ്പ് സെറ്റ്, വനിത ഫിറ്റ്‌സ് സെന്റർ, പന്നിശ്ശേരി കോളനിയിലെ മിനി കമ്മ്യൂണിറ്റി ഹാളിൽ സോളാർ സിസ്റ്റം, എളവള്ളി ജി.എച്ച്.എസ്.എസ്.ൽ ലാബ് നവീകരണം, മിനി ഹാൾ, മുല്ലശ്ശേരി ഡിവിഷനിലെ വായനശാലകൾക്ക് ഫർണ്ണിച്ചർ, വെങ്കിടങ്ങ്, മുല്ലശ്ശേരി,എളവള്ളി പഞ്ചായത്തുകളിലെ എസ്.സി.വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം, എളവള്ളി, മുല്ലശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്ക് ലാപ്‌ടോപ്പ്, എളവള്ളി വനിതാ ഫിറ്റ്‌സ് സെന്റർ തുടങ്ങിയ പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ഡിവിഷൻ അംഗം ബെന്നി ആന്റണി അറിയിച്ചു.