ബി.കെ.എം.യു നാട്ടിക പഞ്ചായത്ത് കൺവെൻഷൻ സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: കേരള കർഷകത്തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) നാട്ടിക പഞ്ചായത്ത് കൺവെൻഷൻ സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എസ്. മണി അദ്ധ്യക്ഷനായി. രാകേഷ് കണിയാംപറമ്പിൽ, ജോഷി ബാബു, വി.വി. പ്രദീപ്, എ.കെ. ധർമ്മൻ, എൻ.എം. മഹേഷ്, രജനി അനിൽകുമാർ, പി.സി. രാജൻ, ജിനീഷ് ഐരാട്ട്, സലാം പുളിയ്ക്കലകത്ത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.വി. പ്രദീപ് (സെക്രട്ടറി), ടി.സി. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), ജിജി രജ്ഞിത്ത് (ജോ. സെക്രട്ടറി), ശ്രീജിത്, പി.സി. രാജൻ (വൈസ് പ്രസിഡന്റുമാർ എന്നിവരെ തിരഞ്ഞെടുത്തു.