ചാലക്കുടി: മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ഗായത്രി ആശ്രമത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠന ക്ലാസ് സംഘടിപ്പിക്കും.ശ്രീനാരായണ ദര്‍ശനം ആശാന്‍കൃതികളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠന ക്ലാസിന്റെ മുഖ്യ അവതാരകന്‍ ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദയാണ്. കുമാരനാശാനാല്‍ വിരചികമായ ഗുരുപാദ ദശകം, സ്വാമി തിരുനാള്‍ വഞ്ചിപ്പാട്ട്, ഗുരുസ്തവം, നിജാനന്ദവിലാസം എന്നീ കൃതികളെ വ്യാഖ്യാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന പഠിതാക്കള്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 88482 74729.