thekkemadam

തൃശൂർ: പുരാണങ്ങൾ മിത്തല്ലെന്നും വേദത്തിൽ പറഞ്ഞത് അതേ രൂപത്തിൽ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഉത്തര കാശി ആദിശങ്കര വിദ്യാപീഠം ആചാര്യൻ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീർത്ഥ പറഞ്ഞു. തൃശൂർ തെക്കേ മഠത്തിൽ ആമ്‌നായ പീഠം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. വേദാന്തം പറയുന്നത് നമ്മുടെ തന്നെ കഥയാണ്. ഗഹനമായ വേദാന്തചിന്തകളെ ലളിതമായ രീതിയിൽ നമ്മളിലേക്ക് എത്തിക്കുകയാണ് പുരാണേതിഹാസങ്ങൾ ചെയ്യുന്നത്. ശാസ്ത്രങ്ങളും തത്ത്വശാസ്ത്രവും കഥയിലൂടെ പഠിപ്പിക്കുകയാണെന്നും സ്വാമി അഭിപ്രായപ്പെട്ടു. കോതമംഗലം വാസുദേവൻ നമ്പൂതിരി, മോഹൻ വെങ്കട കൃഷ്ണൻ, വടക്കുമ്പാട് നാരായണൻ, ജയൻ തെക്കേപ്പാട് തുടങ്ങിയവർ പങ്കെടുത്തു.