poli

തൃശൂർ : നഗരത്തിൽ എസ്.ഐയെയും രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച മാനസിക വെല്ലുവിളി നേരിടുന്നയാളെ പൊലീസ് കീഴ്‌പ്പെടുത്തി. അക്രമിയായ ഹോട്ടൽ ജീവനക്കാരൻ ജമാലുദ്ദീനാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് കുറുപ്പം റോഡിൽ മന്നാടിയാർ ലെയ്‌നിന് സമീപമായിരുന്നു സംഭവം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സംബന്ധിച്ച് ഡ്യൂട്ടിക്കായി പരിസരത്തുണ്ടായിരുന്ന വനിതാ പൊലീസുകാർക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടർന്ന് തടയാനെത്തിയ എസ്.ഐക്കും പരിക്കേറ്റു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ചിലരുടെ സഹായത്തോടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. നെടുപുഴ എസ്.ഐ സന്തോഷ്, വനിതാ പൊലീസുകാരയ കെ.സ്മിത, ജാൻസി എന്നിവർക്കാണ് പരിക്കേറ്റത്. നെടുപുഴ എസ്.ഐ : സന്തോഷ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ കെ.സ്മിത, ജാൻസി എന്നിവർക്കാണ് പരിക്കേറ്റത്.