
തൃശൂർ: പ്രവാസികളുടെ ജീവൽപ്രശ്‌നങ്ങളിൽ നിഷേധാത്മകമായ നിലപാടുകൾ സ്വീകരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടി മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു. പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ അവകാശ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി ലീഗ് ജില്ലാ ട്രഷറർ പി.കെ.സൈദുമുഹമ്മദ് ഹാജി അദ്ധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി സി.മുഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.ഷാഹുൽഹമീദ്, പരിസ്ഥിതി വിഭാഗം ജില്ലാ ചെയർമാൻ കരീം പന്നിത്തടം, നൗഷാദ് ചാമക്കാല, മായിൻ കുട്ടി, ഹുസൈൻ വലിയകത്ത്, അബ്ദുള്ള ചേലക്കര, അബൂബക്കർ കയ്പമംഗലം, നസീർ നമ്പൂരിമഠം, യൂസഫ് പടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.