
തൃശൂർ: ദേശീയ ഉപഭോക്തൃ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 3.45 ന് സാഹിത്യ അക്കാഡമി ഹാളിൽ റവന്യൂമന്ത്രി കെ.രാജൻ ദേശീയ ഉപഭോക്തൃ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഉപഭോക്തൃ സംരക്ഷണ മേഖലയിലെ വിദഗ്ദ്ധർ പ്രഭാഷണം നടത്തും. ദിനാചരണത്തോടനുബന്ധിച്ച് രാവിലെ പത്ത് മുതൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചനാമത്സരവും, 11.30ന് ക്വിസ് മത്സരവുമുണ്ട്. മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1,500 രൂപ, രണ്ടാം സ്ഥാനത്തിന് 1,000 രൂപ, മൂന്നാം സ്ഥാനത്തിന് 500 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.