mela

തൃശൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ ഉത്പന്ന പ്രദർശന വിപണനമേള (ടിൻഡക്‌സ് 2024) പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 14 വരെ ശക്തൻ മൈതാനത്ത് രാവിലെ 11 മുതൽ രാത്രി 8.30 വരെയാണ് മേള. ഭക്ഷ്യോത്പന്നങ്ങൾ, ഗാർമെന്റ്‌സ്, ഹാൻഡി ക്രാഫ്ട്, ആയുർവേദ ഉത്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് പരമാവധി വിപണന സാദ്ധ്യത ഉറപ്പാക്കാനും നേരിട്ട് ഉത്പന്നങ്ങൾ ഗുണഭോക്താക്കളിലെത്തിക്കാനും പരമാവധി വിലക്കുറവിൽ നൽകാനും മേള ലക്ഷ്യമിടുന്നു. 34 സ്റ്റാളും ഫുഡ്‌കോർട്ടുമുണ്ട്.