
വിയ്യൂർ: വിയ്യൂർ ജില്ലാ ജയിലിൽ ട്രാൻസ്‌പോർട്ട് ബോധവത്കരണ പരിപാടിയുടെ ഭാഗമായി' കുറ്റകൃത്യങ്ങളും യാത്രയും ' എന്ന വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ജെബി ചെറിയാൻ ക്ലാസെടുത്തു. ട്രാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മിഷണർ എം.പി.ജെയിംസ് മുഖ്യാതിഥിയായി. ലേണേഴ്‌സ് ടെസ്റ്റിനുള്ള പരിശീലനവും ഓൺലൈൻ ടെസ്റ്റും ജയിലിൽ നിന്നും നേടാനാകും. ട്രാൻസ്‌പോർട്ട് കമ്മീഷണറുമായി ആലോചിച്ച് പരിശീലന പരിപാടിക്ക് ശ്രമിക്കാമെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. സൂപ്രണ്ട് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ ഓഫീസർ സാജി സൈമൺ, അസി. സൂപ്രണ്ട് രജീഷ് എന്നിവർ സംസാരിച്ചു. സംശയങ്ങൾ ചോദിച്ച് തടവുകാരും സജീവമായി പങ്കെടുത്തു.