 
അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിന് ലഭിച്ച ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഹെഡ് മാസ്റ്റർ സ്‌റ്റെയ്‌നി ചാക്കേയും അദ്ധ്യാപകരും കുട്ടികളും പി.ടി.എ അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങുന്നു.
അമ്മാടം : സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ ലോക പച്ചക്കറി ദിനത്തോടനുബന്ധിച്ച് നടത്തിയ പച്ചക്കറി വിഭവങ്ങളുടെ പ്രദർശനം 'ഗ്രീൻ റിച്ച് എക്‌സപോ' ഏഷ്യ ബുക്ക് ഒഫ് റെക്കാഡിൽ സ്ഥാനം പിടിച്ചു. 66 പച്ചക്കറി ഇനങ്ങൾ ഉപയോഗിച്ച് 1026 ഭക്ഷ്യവിഭവങ്ങളാണ് രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഒരുക്കിയിരുന്നത്. ജങ്ക് ഫുഡിന്റെ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന യുവതലമുറയെ പച്ചക്കറി വിഭവങ്ങളുടെ രുചി വൈവിദ്ധ്യത്തെ പരിചയപ്പെടുത്തുന്ന പ്രദർശനമായിരുന്നു 'ഗ്രീൻ റിച്ച് എക്‌സ്‌പോ'. ഭക്ഷണ ശീലങ്ങളിൽ പ്രകൃതിയിലേക്ക് തിരിച്ച് പോകാനുള്ള ആഹ്വാനം കൂടിയായിരുന്നു ഈ പ്രദർശനത്തിലൂടെ കുട്ടികൾ സമൂഹത്തിന് നൽകിയത്. ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഹെഡ്മാസ്റ്റർ സ്‌റ്റെയ്‌നി ചാക്കോയും അദ്ധ്യാപകരും കുട്ടികളും പി.ടി.എ അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.