morcha

തൃശൂർ : കേരളവർമ്മ കോളേജിലെ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് ഹോസ്റ്റൽ ഫീസ് വാങ്ങിയ മാനേജ്‌മെന്റ് നടപടി പിൻവലിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പട്ടികജാതി മോർച്ച നേതാക്കൾക്ക് ഉറപ്പ് നൽകിയെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.
അറുപത് ശതമാനത്തോളം വരുന്ന വിദ്യാർത്ഥികളുടെ കൈയിൽ നിന്നും ഫീസ് വാങ്ങിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഷാജുമോൻ വട്ടേക്കാട്, കോർപറേഷൻ കൗൺസിലർ നിജി കെ.ജി, നേതാക്കളായ മനോജ് നെല്ലിക്കാട്, ധർമ്മൻമേപ്പറമ്പിൽ എന്നിവർ പ്രിൻസിപ്പാളുമായി ചർച്ച നടത്തിയത്. പട്ടികജാതി വിദ്യാർത്ഥികൾക്ക് ഗ്രാൻഡ് നൽകുന്നതിൽ വകുപ്പ് ഗുരുതര വീഴ്ചയാണ് വരുത്തിയത്. പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഫണ്ട് അടിയന്തരമായി നൽകാൻ പട്ടികജാതി വകുപ്പ് മന്ത്രി തയ്യാറാകണമെന്ന് ഷാജുമോൻ ആവശ്യപ്പെട്ടു.