1

തൃശൂർ: ഗാമ അബാക്കസിന്റെ ആഭിമുഖ്യത്തിൽ ദേശീയതല അബാക്കസ് മത്സരം ഇന്ന് രാവിലെ 11.30ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ഗാമ അബാക്കസ് സി.ഇ.ഒ ഡോ.കെ.നകുലനാഥൻ അദ്ധ്യക്ഷത വഹിക്കും. ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ.ആദിത്യ, കെ.ആർ.സാംബശിവൻ എന്നിവർ വിശിഷ്ടാതിഥികളാകും. നാല് മുതൽ 15 വയസ് വരെയുള്ള രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള 2,500 കുട്ടികൾ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് സജീഷ് കുട്ടനെല്ലൂർ അവതരിപ്പിക്കുന്ന വിനോദ പരിപാടി. നാലിന് സമ്മാനവിതരണം. പത്രസമ്മേളനത്തിൽ ഡോ.കെ.നകുലനാഥൻ, തുളസി നകുലനാഥൻ, ലക്ഷ്മി രാധാകൃഷ്ണൻ, കെ.ജി.അജിത് എന്നിവർ പങ്കെടുത്തു.