കുന്നംകുളം: നൂറുവർഷം പിന്നിട്ട നഗരസഭയിലെ ഏക ഗവ. യു.പി. സ്‌കൂളായ വടുതല ഗവ. യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും. 3.30ന് എ.സി. മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ യോഗത്തിൽ അധ്യക്ഷയാകും. സിനിമ താരം വി.കെ. ശ്രീരാമൻ മുഖ്യാതിഥിയായി പങ്കെടുക്കും. നിസ്തുല സേവനത്തിന് കെ.ഐ.ചന്ദ്രൻ,ടി.എ.ഹംസ, കെ.കെ. മുഹമ്മദുണ്ണി എന്നിവരെ ചടങ്ങിൽ ആദരിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂൾ കെട്ടിടം പൂർത്തീകരിച്ചത്. എൽ.പി, യു.പി വിഭാഗങ്ങളിലായി 400 കുട്ടികൾ സ്‌കൂളിൽ പഠിക്കുണ്ട്. ഭാവി വികസനത്തിന്റെ ഭാഗമായി പാർക്ക് അടക്കമുള്ള വിനോദ കേന്ദ്രങ്ങൾ സ്‌കൂളിൽ നിർമ്മിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും. കൗൺസിലർ മാരായ ഷക്കീന മിൽസാ, എ.എസ്. സുജീഷ് പ്രധാന അധ്യാപിക കെ.വി. രേഖ, പി.ടി.എ. പ്രസിഡന്റ് ടി.കെ.മൊയ്തീൻ, എസ്.എം.സി.ചെയർമാൻ എൻ.എ.ഷനോഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.