പാവറട്ടി: വെങ്കിടങ്ങ് കണ്ണോത്ത് ഏലുമുത കോൾപടവിൽ 310 ഏക്കർ നെൽക്കൃഷി സ്ഥലത്ത് 40 ശതമാനം കൃഷിയിടത്തിൽ തണ്ടുതുറപ്പൻ രോഗവും ഈച്ച ബാധയും പടരുന്നു. നെൽച്ചെടികൾ കടിച്ചെടുക്കുന്നത് മൂലം കൃഷി വ്യാപകമായി നശിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. മറ്റ് പടവുകളിലേക്ക് രോഗം പടരുവാൻ സാധ്യതയുണ്ട്. കൃഷി മന്ത്രിയും ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടിയന്തരമായി സ്ഥലം സന്ദർശിച്ച് പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും വെങ്കിടങ്ങ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ ആവശ്യപ്പെട്ടു.
പടം : ഏലമുത കോൾ പടവിൽ തണ്ടുരപ്പൻ രോഗം ബാധിച്ച് നെൽചെടിയുടെ കട ചീഞ്ഞ നിലയിൽ.