puraskaram

കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന അടികളായിരുന്ന നീലത്ത് മഠം പ്രദീപ് കുമാർ അടികളുടെ സ്മരണാർത്ഥം നൽകി വരുന്ന ശ്രീകുരുംബ പുരസ്‌കാരത്തിന് 12 വർഷമായി നാലാം താലപ്പൊലി മേളത്തിന്റെ അമരക്കാരനായ കിഴക്കൂട്ട് അനിയൻ മാരാർ അർഹനായി. 17 ന് രാവിലെ 10ന് കോട്ട കോവിലകത്ത് നടക്കുന്ന സദസിൽ കൊടുങ്ങല്ലൂർ വലിയതമ്പുരാൻ കുഞ്ഞുണ്ണിരാജയും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനും ചേർന്ന് 10,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമർപ്പിക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ എം.ബി.മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മിഷണർ അനിൽകുമാർ, സെക്രട്ടറി പി.ബിന്ദു, സുനിൽ കർത്താ, എം.ആർ.മിനി, കെ.വിനോദ്, പമേശ്വരനുണ്ണി അടികൾ പങ്കെടുക്കും.